കണ്ണൂർ താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്കിൽ 34 ലക്ഷം തട്ടിയ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്കിൽ 34 ലക്ഷം തട്ടിയ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിൽ. ബാങ്കിൽ പണയം വെച്ച സ്വർണ്ണം മറിച്ച് UR പണയം വെച്ചാണ് പണം തട്ടിയത്. കണ്ണാടിപറമ്പ് സ്വദേശി സുജേഷിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു. 60 ലക്ഷത്തോളം രൂപ തട്ടിയതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിൽ സ്വർണ്ണത്തിന് പകരം തിരൂർ പൊന്ന് വെച്ചായിരുന്നു തട്ടിപ്പ്.