കേരള കർഷക സംഘം പാപ്പിനിശ്ശേരി സൗത്ത് വില്ലേജ് സമ്മേളനം പാപ്പിനിശ്ശേരി എകെജി സെന്ററിലെ ഇ കുഞ്ഞിരാമൻ നഗറിൽ നടന്നു
കണ്ണൂർ : കേരള കർഷക സംഘം പാപ്പിനിശ്ശേരി സൗത്ത് വില്ലേജ് സമ്മേളനം പാപ്പിനിശ്ശേരി എകെജി സെന്ററിലെ ഇ കുഞ്ഞിരാമൻ നഗറിൽ നടന്നു. കേരള കർഷകസംഘം കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് കെ പത്മിനി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വച്ച് കർഷകരായ പട്ടേരി കുഞ്ഞിക്കണ്ണൻ, പി കെ മോഹൻദാസ്, യു രമേശൻ എന്നിവരെ സിപിഎം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ നാരായണൻ ആദരിച്ചു. കർഷകസം ഘം ഏരിയ വൈസ് പ്രസിഡന്റ് ടി വി രാജീവൻ, ഏരിയ കമ്മിറ്റിയംഗം കെ രാജീവൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ടായി പി എൻ സചീന്ദ്രനെയും സെക്രട്ടറിയായി പൂഞ്ഞത്ത് രാജനെയും തിരഞ്ഞെടുത്തു. തുരുത്തി പാടശേഖരത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയണമെന്നും നാഷണൽ ഹൈവേയുടെ പ്രവർത്തനത്തിന്റെ ഭാഗമായി തുരുത്തി പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും വെളപുരത്തെ 10 മീറ്റർ വിധിയിൽ അടിപ്പാത നിർമ്മിക്കണ മെന്നും സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.