കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മഹിള മോർച്ച കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു
കണ്ണൂർ : വെസ്റ്റ് ബംഗാളിലെ യുവ ഡോകടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിള മോർച്ച കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. വായ മൂടി കെട്ടിയും മെഴുകുതിരികത്തിച്ചുമാണ് പ്രതിഷേധിച്ചത്. കണ്ണൂർ ജില്ല മഹിള മോർച്ച യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വായ മൂടി കെട്ടിയും മെഴുകുതിരികത്തിച്ചും നടത്തിയ പ്രതിഷേധ സമരം മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രതി എൻ ഉത്ഘാടനം ചെയ്തു. മഹിള മോർച്ച ജില്ല പ്രസിഡന്റ് റീന മനോഹരന്റെ അദ്ധ്യക്ഷനായി. മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി ജ്യോതി ടി സ്വാഗതവും വൈസ് പ്രസിഡന്റ് അജിത കെ നന്ദിയും പറഞ്ഞു.മഹിള മോർച്ച വൈസ് പ്രസിഡന്റ് അനിത സി.പി സെക്രട്ടറി ശോഭന രതീഷ്, BJP ജില്ല വൈസ് പ്രസിഡന്റ് സംഗീത സി.പി, BJP മണ്ഡലം ജനറൽ സെക്രട്ടറി പ്രസീത പി, കാർത്തിക, ലീന പ്രദീപ്, സഹജ, സുജാത കെ.പി തുടങ്ങിയർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.