കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കണ്ണൂർ പ്രകടനം നടത്തി
കണ്ണൂർ : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വി കെ പ്രകാശിനി അധ്യക്ഷത വഹിച്ചു. എം വി ശ്യാമള, എം വി സരള, പി പി ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി