കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു
കണ്ണൂർ : കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. ഗുരുഭവൻ ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് മുനീർ ചൊക്ലി അധ്യക്ഷത വഹിച്ചു. രജിന കൊല്ലം, ഷൈജു പൊന്നാനി, ഹക്കിം കൊല്ലം, അമരൻ കുത്തുപറമ്പ്, ശശികുമാർ എസ്, ബി ബി ഷൈലജ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി മെമ്പർഷിപ്പ് വിതരണവും ക്ഷേമനിധി ക്യാമ്പയിനും നടന്നു.