ഡ്രൈവർമാരുടെ തൊഴിലും വേതനവും സംരക്ഷിക്കണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു
കണ്ണൂർ : 108 ആംബുലൻസ് ഡ്രൈവർമാരുടെ തൊഴിലും വേതനവും സംരക്ഷിക്കണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി ഇ സുർജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. എ പി ധനേഷ്, രജീസ് രവീന്ദ്രൻ, സൈനുൽ ആബിദ്, ഷിൽ ജ ഫ്രാൻസീസ്, ലിജിൻ ഇരിവേരി തുടങ്ങിവർ സംസാരിച്ചു.