കേരള വനഭേദഗതി ബില്ലിനെതിരെ ചെമ്പേരിയിൽ കർഷക കോൺഗ്രസ് വനഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
കണ്ണൂർ : കേരള വനഭേദഗതി ബില്ലിനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക കോൺഗ്രസ് ചെമ്പേരിയിൽ വനഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധുതൊട്ടിയിൽ, ജോസഫ് കൊട്ടുകാപ്പള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു ജോർജ്, ഐഎൻടിയുസി പ്രസിഡന്റ് ഷിബു കാവുംപുറത്ത്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയശ്രീ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.