ഉന്നത വിദ്യാഭ്യാസരംഗത്ത് അത്യുത്തര മലബാറിന് പുതുവർഷ സമ്മാനമായി തളിപ്പറമ്പിൽ ലോ കോളേജ്
തളിപ്പറമ്പ : ഉന്നത വിദ്യാഭ്യാസരംഗത്ത് അത്യുത്തര മലബാറിന് പുതുവർഷ സമ്മാനമായി തളിപ്പറമ്പിൽ ലോ കോളേജ്. ഉത്തരമല ബാറിൽ നിയമപഠന കേന്ദ്ര ങ്ങൾ കുറവായതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും വിദ്യാർഥികൾ ഇതരസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട എം വി ഗോവിന്ദൻ എംഎൽഎ പ്രത്യേക താൽപര്യമെടുത്താ ണ് ലോ കോളേജിനായി ഇട പെട്ടത്. മോറാഴ ഗവ. ഹയർസെ ക്കൻഡറി സ്കൂളിന് സമീപം ഒഴിഞ്ഞുകിടക്കുന്ന ഇൻസ്റ്റിറ്റ്യു ട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റിനു (ഐച്ച്ആർ ഡി) കീഴിലെ കെട്ടിടത്തിലാണ്.
കോളേജ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. 2025-26 അധ്യയന വർഷം ക്ലാസുകളാരംഭിക്കും. നാടുകാണിയിലെ അഞ്ചേക്കർ റവന്യൂഭൂമി ഐച്ച്ആർഡിക്ക് കൈമാറുന്നതിന് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ സ്വന്തം കെട്ടിടം നിർമിച്ച് അവിടേക്ക് മാറും. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി മികച്ചുനിൽ ക്കുന്ന ഐച്ച്ആർഡി ആദ്യമായാണ് നിയമപഠന വിദ്യാഭ്യാസ സ്ഥാ പനം ആരംഭിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ അഫിലി യേറ്റുചെയ്യുന്ന കോളേജിൽ ബാർ കൗൺസിലിൻ്റെ മാനദണ്ഡങ്ങൾ ക്കനുസരിച്ചുള്ള കോഴ്സുകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം ബി രുദ കോഴ്സുകളും തുടർന്ന് ബിരു ദാനന്തരബിരുദമടക്കം നൂതന കോഴ്സുകളും ആരംഭിക്കും. സീറ്റുകൾ ബാർകൗൺസിൽ തീരുമാനിക്കും