
വൈസ്മെൻസ് ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൻസോൺ 2 വിലെ ഡിസ്ട്രീക്ട് 5 ഗവർണ്ണറായി മലബാർ രമേഷ് സ്ഥാനമേറ്റു
കണ്ണൂർ : വൈസ്മെൻസ് ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൻ സോൺ 2 വിലെ ഡിസ്ട്രീക്ട് 5 ഗവർണ്ണറായി മലബാർ രമേഷ് സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൻ്റെ ഉദ്ഘാടനം ഇൻ്റർനാഷണൽ ട്രഷറർ TM ജോസ് നിർവ്വഹിച്ചു. സിക്രട്ടരി PJ ജോൺ, ട്രഷറർ സണ്ണി മന്നാടിയാൽ, ബുള്ളറ്റിൻ എഡിറ്റർ കെ.ടി.രവീന്ദ്രനും സ്ഥാനമേറ്റു. പുതിയ കാബിനറ്റ് അംഗങ്ങങ്ങളുടെ ഇൻസ്റ്റലേഷൻ ചടങ്ങ് റീജിയണൽ ഡയരക്ടർ KM ഷാജി നിർവ്വഹിച്ചു. PS ഫ്രാൻസിസ്, സിജു PC, മധുപണിക്കർ, ലേഖ P, കെ. രാംദാസ്, അഡ്വ. പ്രകാശ് പോൾ PP എന്നിവർ സംസാരിച്ചു. 2024-25 വർഷം ഒന്നരക്കോടി രൂപയുടെ ചാരിറ്റി പ്രവർത്തനവും, കമ്മ്യൂണിറ്റി സർവ്വീസും നടത്തുന്ന കാര്യം അറിയിച്ചു. വൈസ് കുടുംബംഗളുടെ കലാപരിപാടികളും അരങ്ങേറി.