പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു
പഴയങ്ങാടി : പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിൽ പൈലിങ്ങ് പ്രവൃത്തിയാണ് നടക്കുന്നത്. വീതിക്കുറവ് ഉള്ള പഴയ പാലത്തിലൂടെ ഏറെ പ്രയാസപെട്ടാണ് വാഹനങ്ങൾ പോകുന്നത്. 18.51 കോടി രൂപ ചിലവിലാണ് പഴയങ്ങാടിയിൽ പുതിയ പാലം ഒരുങ്ങുന്നത്. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ പഴയങ്ങാടി കുപ്പം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ്.
പുതിയ പാലം നിർമ്മിക്കുന്നത്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 9 സ്പാനുകളായി 246.15 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് ജലഗതാഗത സൗകര്യത്തിനായി 55.05 മീറ്റർ നീളത്തിൽ സെന്റർ സ്പാനും നിർമ്മിക്കും . പാലത്തിന് 11 മീറ്റർ വീതിയും, ഇരുഭാഗത്തും 1.5 മീറ്റർ നടപാതയും ഉണ്ടാകും.നിലവിൽ പൈലിങ് പ്രവർത്തിയാണ് പുരോഗമിക്കുന്നത്. പഴയ പാലാത്തിലൂടെ ദിനംപ്രതി നൂറുകണങ്ക്കിന് വാഹനങ്ങൾ ആണ് ക്കടന്നുപോകുന്നത്. വീതി കുറഞ്ഞ പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് നടന്നു പോകാറുള്ളത്. രണ്ട് വലിയ വാഹനങ്ങൾ ഒരുമിച്ച് വന്നാൽ കഷ്ടിച്ച് പോകാനുള്ള വീതിയാണ് പാലത്തിൽ ഉള്ളത്. പുതിയ പാലം വരുന്നടോടെ ഇതിന് പരിഹാരം ആവും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും, ചെറുകുന്ന് ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയിൽ അനുബന്ധ റോഡും നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.