ചേക്കുപ്പാലം റെഗുലേറ്റർ കം ബ്രിഡ്ജ് നാളെ നാടിന് സമർപ്പിക്കും
തലശ്ശേരി : പിണറായി-എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ആഗസ്ത് 12ന് ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയാവും. എം പിമാരായ കെ സുധാകരൻ, ഷാഫി പറമ്പിൽ, ഡോ. വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാവും. ജലസംഭരണി യായി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് കിഫ്ബി സഹായത്തോടെ ചേക്കുപ്പാലം കം ബ്രിഡ്ജ് പ്രവർത്തനം തുടങ്ങിയത്. ജില്ലയിലെ 30 റെഗുലേറ്ററുക ളാണ് കിഫ്ബി സഹായത്തോടെ ഇത്തരത്തിൽ നിർമിക്കാൻ ഉദ്ദേശിച്ചത്. പ്രദേശത്തെ ഉപ്പുവെള്ള ഭീഷണിയും ശുദ്ധജല ലഭ്യതയും പരിഹരിക്കുകയായി രുന്നു ചേക്കുപ്പാലം റെഗുലേറ്ററിന്റെ ലക്ഷ്യം. ഇതിനായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ വിശദപദ്ധതിരേഖ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. 36.81 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി അംഗീകരിച്ചു.
34.74 കോടിക്ക് സ്വകാര്യകമ്പനി നിർമാണ കരാറെടുത്ത് 2022 മേയ് 14-ന് പ്രവൃത്തിയും തുടങ്ങി. 48 മീറ്റർ നീളത്തിൽ റെഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അനുബന്ധ റോഡും 3.50 കിലോമീറ്റർ നീളത്തിൽ ഇരുകരയിലും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണബണ്ടും മത്സ്യക്കൃഷിക്കായി 12 ചീപ്പുകളും പദ്ധതിയുടെ ഭാഗമാണ്. 2.50 മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലം സംഭരിക്കാനാവും. റെഗുലേറ്ററിനു മുകളിൽ പാലവും നിർമിച്ചിട്ടുണ്ട്. വിമാനത്താവള റോഡ് നാലുവരിയാകുന്ന തോടെ ഒരു ഭാഗത്തേക്കുള്ള രണ്ടുവരിപ്പാ ത മുകളിലൂടെ കടന്നുപോവുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. 7.5 മീറ്റർ വീതിയിലുള്ള രണ്ടുവരി പാതയും 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയും ആണ് പാലത്തിലുള്ളത്. നിർമാണത്തിന്റെ ഭാഗമായി പ്രവർത്തനം നിലച്ച പുഴയോര വിശ്രമകേന്ദ്രവും നവീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ചേർന്ന വാർത്താ സമ്മേളനത്തിൽ കെ ഐ ഐ ഡി സി, ഡി ജി എം – എൻ ടി ഗംഗാധരൻ, എരഞ്ഞോ ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ശ്രീഷ, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ, പ്രൊജക്ട് കോഡിനേറ്റർ പ്രദീപ് കിണാത്തി, പിണറായി പഞ്ചായത്ത് അംഗം പി ജസ്ന എന്നിവർ സംബന്ധിച്ചു.