സ്കൂളിലെത്തുന്ന കുട്ടികളെ എല്ലാം സ്വന്തം മക്കളായി കാണാനുള്ള മാനസിക വികാസം അധ്യാപകർ ആർജ്ജിക്കണം എന്ന് മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ : സ്കൂളിലെത്തുന്ന കുട്ടികളെ എല്ലാം സ്വന്തം മക്കളായി കാണാനുള്ള മാനസിക വികാസം അധ്യാപകർ ആർജ്ജിക്കണം എന്ന് മന്ത്രി വി ശിവൻകുട്ടി.ഏതെങ്കിലും വിധത്തിലുള്ള പീഢനങ്ങൾ വീട്ടിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരെ ഈ സർക്കാർ സംരക്ഷിക്കുമെന്നും അദ്ധേഹം പറഞ്ഞു.മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം സ്കൂളുകളിൽ പരാതിപ്പെട്ടി സൂക്ഷിക്കണം. ഭയമില്ലാതെ അതിൽ പരാതി നിക്ഷേപിക്കാനുള്ള സാഹചര്യം അവർക്ക് ഒരുക്കി കൊടുക്കണമെന്നും വാദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ചടങ്ങിൽ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.കെ.രാഗേഷ്, മുദ്ര സമിതി ജനറൽ കൺവിനർ പി.പി. ബാബു റിപ്പോർട്ട് അവരണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി: പി.കെ. പ്രമീള, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി വി.കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ശ്രീജിനി, എ. പങ്കജാക്ഷൻ, സി.ലത , കെ. ബിന്ദു, കെ.മുംതാസ്, പി. അഷറഫ്, വി.കെ. ലക്ഷ്മി, ബിയാട്രിസ് മറിയ, ഡി.ഷൈനി തുടങ്ങിയവർ സംസാരിച്ചു. ജന പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.മുദ്ര വിദ്യാഭ്യാസ പദ്ധതി വികസന പ്രവർത്തനത്തിൻ്റെ ഭാഗമായി 3.30 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ബഹുനില കെട്ടിടം.