ദേശീയ പണിമുടക്ക് പഴയങ്ങാടിയിൽ പൂർണം; സമരാനുകൂലി കൾ ചരക്ക് വാഹനങ്ങൾ തടഞ്ഞു
കണ്ണൂർ : സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പഴയങ്ങാടിയിൽ പൂർണം. സമരാനുകൂലി കൾ ചരക്ക് വാഹനങ്ങൾ തടഞ്ഞു. ഇത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റ ത്തിന് കാരണമായി. രാവിലെ 10 മണിയോടെയായിരുന്നു പഴയങ്ങാടി ടൗണിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞത്. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടന്ന് പോകാൻ അനുവദിച്ചിരുന്നു. ചരക്ക് ലോറികൾ എരിപുരം മുതൽ താവംവരെ നിർത്തിയിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് ലോറികൾ വിട്ടയച്ചത്. പണിമുടക്കിയ തൊഴിലാളികൾ പഴയങ്ങാടിയിൽ പ്രകടനം നടത്തി. സമരവുമായി മുഴുവൻ തൊഴിലാളികളും സഹകരിച്ചിരുന്നു എന്ന് സി ഐ ടി യു മാടായി ഏരിയ ജോയിൻ സെക്രട്ടറി വരുൺ ബാലകൃഷ്ണൻ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി പഴയങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് ഉദ്ഘാടനം ചെയ്തു. ഐ വി ശിവരാമൻ, ഒവി രഘുനാഥ്, എം ചന്ദ്രൻ ,എം ഗോപാലകൃഷ്ണൻ, ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.