കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു
മലപ്പുറം : കോട്ടയ്ക്കലിൽ നിപ്പ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലു ണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു. ആദ്യ പരിശോധനയിൽ ഇവർ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തു ടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. നിപബാധിച്ച് മരിച്ച മങ്കട സ്വദേശിക്കൊപ്പം ഐസിയുവിൽ കഴിയേണ്ടി വന്നതിനാലാണ് സമ്പർക്കപ്പട്ടികയിൽ പെട്ടത്. ഇവരുടെ സ്രവം വീണ്ടും പരിശോധിക്കുന്നുണ്ട്. ഫലം വന്നതിനു ശേഷമേ മൃതദേഹം സംസ്കരിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിപ പോസിറ്റാവായിട്ടു ണ്ടെങ്കിൽ പ്രോട്ടോകോൾ പ്രകാരമുള്ള സംസ്കാരം നടത്താനാണിത്.