കീഴറ പുലയൻ സമുദായ സംഘം അമ്പതാം വാർഷിക ആഘോഷം കീഴറയിൽ വെച്ച് നടന്നു
കണ്ണപുരം : കീഴറ പുലയൻ സമുദായ സംഘം അമ്പതാം വാർഷിക ആഘോഷം കീഴറയിൽ വെച്ച് നടന്നു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രതി ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്തിലെ കീഴറ പ്രദേശത്തെ പുലയൻ സമുദായ കുടുംബാംങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഉന്നത പഠനം, മറ്റ് സമകാലികമായ ഉയർച്ചകൾ എന്നിവയ്ക്ക് വേണ്ടി 1973 ൽ രൂപീകരിച്ച കൂട്ടായ്മയാണ് കീഴറ പുലയൻ സമുദായ സംഘം, മികച്ച പ്രവർത്തനങ്ങളുമായി 50 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കീഴറ പുലയൻ സമുദായ സംഘം സെക്രട്ടറി പി. ബലറാം, സുരേഷ് കുമാർ, ഡോ. രവി. കെ. പി , ടി. ധർമ്മാനന്ദൻ, ടി. കെ. ഗോവിന്ദൻ, ടി ബാലൻ. ഇ. കൃഷ്ണൻ, ഇ. ദാമോദരൻ, ഇ. രാധാകൃഷ്ണൻ ഒ. ഗണേശൻ.കെ. വിനോദ് കുമാർ, സി. എച്ച്. കൃഷ്ണൻ നിന്നിവർ സംസാരിച്ചു. മൺമറഞ്ഞ്പോയ മുൻകാല മെമ്പർമാരുടെ ഫോട്ടോ അനാച്ഛാദനം,70 വയസ്സ് മെമ്പർമാരെ ആദരിക്കൽ, യുവസംരംഭകരെ ആദരിക്കൽ, എസ്.എസ്.എൽ.സി. പ്ലസ്ടു വി.എച്.എസ്.ഇ. സി.ബി.എസ്.സി എൻഡോവ്മെന്റ്റ് വിതരണം എന്നിവയും നടന്നു