ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു
മുണ്ടേരി : ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കരക്കല്ലിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. KPCC മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസി:കെ.ഒ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തൃശൂർ പൂരം കലക്കി പാർളിമെൻ്റിൽ ബി.ജെ.പിക്ക് വഴി ഒരുക്കാൻ നടത്തിയ ഗൂഢാലോചന തിരിച്ചറിയുക, എ.ഡി.ജി.പിക്ക് എതിരെ നടപടി സ്വൂകരിക്കുക, ആഭ്യന്തരവകുപ്പി ൻ്റെ ക്രിമനൽവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. എ.കെ. മോഹനൻ, മുൻ ബ്ലോക്ക് പ്രസി:കെ.കെ. ജയരാജൻ, യു.ഡി.എഫ് ചെയർമാൻ കെ.പി. ജയാനന്ദൻ ഇ.കെ.സുജാത, കെ.കെ. പ്രശാന്തൻ, തുടങ്ങിയവർ സംസാരിച്ചു