നന്മ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നന്മ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ടി അന്നൂരിന് ആദരവും സംഘടിപ്പിച്ചു
കണ്ണൂർ : നന്മ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലോക നാടക ദിനവും കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഗുരുപൂജ അവാർഡ് നേടിയ നന്മ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ടി അന്നൂരിന് ആദരവും സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിലെ അയിലം ഉണ്ണികൃഷ്ണൻ നഗറിൽ കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. നന്മ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജയരാജ് പിണറായി അധ്യക്ഷത വഹിച്ചു.നാടക പ്രവർത്തകൻ കെ വി ബാലകൃഷ്ണൻ, പി വി ഗോപിനാഥ്, ജലജ മാങ്ങാട്, സുമിത്ര രവീന്ദ്രൻ, വിനോദ് ഗോവിന്ദ്, സുധാകരൻ കേളോത്ത്, സനാധനൻ പിണറായി, എം ചന്ദ്രൻ, ബി ടി കെ കണ്ടോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കല്യാശ്ശേരി വെള്ളാഞ്ചിറ പെൺ കൂട്ടായ്മ ബ്രഷ്നേവ് കെ കെ രചനയും സംവിധാനവും നിർവഹിച്ച നാടകം ഞങ്ങൾക്കും ചിലത് പറയുവാനുണ്ട് എന്ന നാടകവും അനിൽ നരിക്കോട് സംവിധാനം ചെയ്ത ചിത്ര തിയേറ്റർസ് പാളിയത്ത് വളപ്പ് വനിതാ വിംഗ് അവതരിപ്പിച്ച സംഗീത ശില്പം നമ്മളൊന്ന് അരങ്ങേറി.