കുറ്റ്യാട്ടൂർ നാടക സഭയുടെ നേതൃത്വത്തിൽ ലോക നാടകദിനവും നാടക പ്രവർത്തകരുടെ സംഗമവും നടന്നു
കണ്ണൂർ : കുറ്റ്യാട്ടൂർ നാടക സഭയുടെ നേതൃത്വത്തിൽ ലോക നാടകദിനവും നാടക പ്രവർത്തകരുടെ സംഗമവും ചെറുവത്തലമൊട്ട എ.കെ.ജി. സ്മാരക വായനശാല അങ്കണത്തിൽ നടന്നു.
പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. അശ്വതി മനോഹരൻ, സ്വാന്തന പ്രകാശ്, നാദം മുരളി, എ. അശോകൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. പരിപാടിയുടെ ഭാഗമായി ഗാനാലാപനവും നടന്നു.നടകസഭ സെക്രട്ടറി നിജിലേഷ് പറമ്പൻ കെ.ഗണേഷ് കുമാർ, മുരളി കണിയാരത്ത്, ലിപിൻ നാരായണൻ, കെ.വി.ആർദ്ര, പി.വി. ശ്രീജിനി എം.പി. അജേഷ് തുടങ്ങിയവർ പങ്കെടുത്തു.