രണ്ടാമത് ട്രാവൽ ബസാറിന്റെ പ്രചരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു
കണ്ണൂർ : നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് ട്രാവൽ ബസാറിന്റെ പ്രചരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടന്ന ഫ്ലാഷ് മോബിന്റെ ഉത്ഘാടനം പ്രസിഡണ്ട് ടി കെ രമേഷ് കുമാർ നിർവഹിച്ചു. നോംട്ടോ സെക്രട്ടറി സി അനിൽ കുമാർ, വൈസ് പ്രസിഡണ്ട് ടി വി മധു കുമാർ, ഇ കെ അജിത് കുമാർ, ദിനേശ് ആലിങ്ങൾ ചേംബർ ട്രഷറർ കെ. നാരായണൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.