സി.പി.ഐ എം 24ാം പാർട്ടി കോൺഗ്രസിന്റെ മുല്ലക്കൊടി ലോക്കലിലെ 15 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി
മുല്ലക്കൊടി : മധുരയിൽ വെച്ച് നടക്കുന്ന സി.പി.ഐ എം ന്റെ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള മുല്ലക്കൊടി ലോക്കലിലെ 15 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. മുല്ലക്കൊടി ബ്രാഞ്ച് സമ്മേളനം സി.പി.ഐ എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. എം.നാരായണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗം സ:പി.ബാലൻ പതാക ഉയർത്തി. എൽ സി അംഗങ്ങളായ പി.മുകുന്ദൻ, കെ.ദാമോദരൻ, പി.പി. ഷൈമ എന്നിവർ പങ്കെടുത്തു ബ്രാഞ്ച് സെക്രട്ടറിയായി കെ.ഉത്തമനെ തിരഞ്ഞെടുക്കപ്പെട്ടു മുല്ലക്കൊടി ലോക്കൽ സമ്മേളനം ഒക്ടോബർ 2 ന് അരിമ്പ്രയിൽ വെച്ച് നടക്കും.തളിപ്പറമ്പ് മുല്ലക്കൊടി വഴി കടന്നുപോകുന്ന മട്ടന്നൂർ എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ആരംഭിക്കുക. മുല്ലക്കൊടി നണിച്ചേരി കടവ് പാലം വഴി മട്ടന്നൂർ തളിപ്പറമ്പ് പുതിയ KSRTC ബസ്സ് റൂട്ട് അനുവദിക്കുക,കാട്ടുപന്നികളുടെ അക്രമണത്തിൽ വിളവ് നഷ്ടപ്പെട്ട കൃഷിക്കാർക്ക് ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി