ലിറ്റിൽ കൈറ്റ്സിൽ ചേർന്ന കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാമും നടന്നു
തളിപ്പറമ്പ : പട്ടുവം ഗവ: ഹയർ സെക്കണ്ട റി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൽ ചേർന്ന കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാമും നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ എ സുമയ്യ ക്യാമ്പ് നയിച്ചു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം വി അനില പ്രഭ, ഇ ടി റീന, വി വി സംഗീത, സി ടി ആയിഷ രഹ്ന, സി അനുദേവ് എന്നിവർ നേതൃത്വം നല്കി.