കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടന്നു
കണ്ണൂർ : കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കണ്ണൂർ ഐ എം എ ഹാളിൽ മേയർ മുസ്ലിഹ് മoത്തിൽ ഉൽഘാടനം ചെയ്തു. ഇ.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ രജനി ക്ലാസെടുത്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.പി.പി സത്യജിത്ത്, കെ. രാമാനന്ദ്’, കെ എസ് ഷാജു, ജി ശ്രീജിത്ത്, വി കെ പ്രവീണ, ടി വി സിന്ധു, ജോബി മണിലാൽ തുടങ്ങിയവർ സംസാരിച്ചു.