കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം കരസ്ഥമാക്കിയ ഡോ.ആർ. ശ്യാംകൃഷ്ണന് പൗരസ്വീകരണം നൽകി
കണ്ണൂർ : കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം കരസ്ഥമാക്കിയ ഡോ.ആർ. ശ്യാംകൃഷ്ണന് പൗരസ്വീകരണം നൽകി. പെരുമാച്ചേരി പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻമാരെ ആദരിക്കുന്നത് ഗ്രാമവിശുദ്ധിയുടെ തെളിവാണെന്നും ഈ നാട് ഇങ്ങനെയൊരു ഉദ്യമത്തിനു മുന്നിട്ടിറങ്ങിയത് നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും കഥാകൃത്തുമായ താഹാ മാടായി മുഖ്യാതിഥിയായി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സജിമ, സ്വാഗതസംഘം ചെയർമാൻ കെ.പി. സജീവ്,കൺവീനർ അഡ്വ.സി.ഒ. ഹരിഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായഎൻ. അനിൽകുമാർ, അഡ്വ.കെ.സി. ഗണേശൻ,ബേബി സുനാഗർ, ഡോ.ആർ.ശ്യാംകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.