തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന വൈഷമ്യങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് പി കെ ശ്രീമതി
കണ്ണൂർ : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന വൈഷമ്യങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് പി കെ ശ്രീമതി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ DOT പെൻഷനേഴ്സ് അസോസിയേഷൻ മഹിള കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, കൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുക മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.പി എം ഏലിയാമ്മ അധ്യക്ഷത വഹിച്ചു. കെ ശാന്തകുമാർ, സിപി ശോഭന, സി വിജയൻ,കെ ശ്യാമള , പി മനോഹരൻ എന്നിവർ സംസാരിച്ചു.