കണ്ണൂരിൽ ഒരു കോടിയുടെ ലോട്ടറി തട്ടിപ്പ്; തോക്കുചൂണ്ടി ടിക്കറ്റ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടു ത്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശുഹൈബി നെ (34) യാണ് പേരാവൂർ പൊലീസ് പിടികൂടിയത്. പേരാവൂർ സ്വദേശിയായ സാദിഖിന് സമ്മാനം ലഭിച്ച ടിക്കറ്റാണ് സംഘം തട്ടിയെടുത്തത്.
ഡിസംബർ 30-ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സാദിഖിന്റെ ടിക്കറ്റിനായിരുന്നു ലഭിച്ചത്. എന്നാൽ സമ്മാനത്തുകയിൽ നിന്ന് നികുതി കുറയുന്നത് ഒഴിവാക്കാനായി ടിക്കറ്റ് അനധികൃതമായി (ബ്ലാക്കിൽ) വിൽക്കാനും മുഴുവൻ തുകയും പണമായി കൈപ്പറ്റാനും സാദിഖ് ശ്രമിച്ചിരുന്നു. ഇതിനായി കച്ചവടം ഉറപ്പിച്ച് കൈമാറാൻ ശ്രമിക്കുന്നതിനി ടെയാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി പേരാവൂരിൽ വെച്ച് ലോട്ടറി കൈമാറാനാണ് സാദിഖും സുഹൃത്തും എത്തിയത്. ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന കാറിലെത്തിയ സംഘം ഇവരുമായി സംസാരിക്കുന്ന തിനിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തു കയായിരുന്നു. തുടർന്ന് ലോട്ടറി ടിക്കറ്റ് ബലമായി പിടിച്ചുവാങ്ങി. ഇതിനിടെ സാദിഖിന്റെ സുഹൃത്തിനെ സംഘം വാനിൽ ബലംപ്രയോഗിച്ച് കയറ്റി തട്ടിക്കൊണ്ടുപോവുകയും പിന്നീട് മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ വാഹനത്തിൽ കടന്നുകളയുകയായിരുന്നു.