പാലിയേറ്റീവ് ദിന ബോധവൽക്കരണ സന്ദേശ റാലി സംഘടിപ്പിച്ചു
തളിപ്പറമ്പ : ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തോട് അനുബന്ധിച്ച് കെ എ പി നാലാം ബറ്റാലിയനിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന ബോധവൽക്കരണ സന്ദേശ റാലി സംഘടിപ്പിച്ചു. പറശ്ശിനിക്ക ടവ് എം വി ആർ ആയുർവേദ കോളേജിൽ നിന്ന് ആരംഭിച്ച പാലിയേറ്റീവ് ദിന ബോധവൽക്കരണ സന്ദേശ റാലി കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് സമാപിച്ചു. എം വി ആർ കോളേജിൽ നിന്ന് ആരംഭിച്ച റാലി ആന്തൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ വിനോദ് പാച്ചേനി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപനം കുറിച്ചുകൊണ്ട് സർദാർ വല്ലഭായി പട്ടേൽ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം കല്യാശ്ശേരി എം എൽ എ ശ്രീ വിജിൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ അനൂപ് പലിവാൽ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്ത സമാപന സമ്മേളനത്തിൽ മൈത്രി പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി ശ്രീ ഗംഗാധരൻ പി സ്വാഗതവും. വൈസ് ചെയർമാൻ ശ്രീ അബ്ദുൽ കരീം അധ്യക്ഷതയും വഹിച്ചു. അസിസ്റ്റൻറ് കമാണ്ടൻ്റ് രാജീവൻ, രവീന്ദ്രൻ ഒമേഗ, വാർഡ് കൗൺസിലർ പ്രേമരാജൻ, രാധാകൃഷ്ണൻ കാവുമ്പായി, ശ്രീജേഷ് ചട്ടുകപാറ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൈത്രി സെക്രട്ടറി ശ്രീ രഞ്ജിത്ത് കെ ചടങ്ങിന് നന്ദി അറിയിച്ചു. ചടങ്ങിൽ മൈത്രി പാലിയേറ്റീവിൻ്റെ മുഴുവൻ സമയ പ്രവർത്തകനും PICK ൻ്റെ കോഡിനേറ്ററും ആയിരുന്ന അന്തരിച്ച ശ്രീ വിജയൻ ഡോക്ടറെ സമ്മേളനത്തിൽ അനുസ്മരിച്ചു.