ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം ചെയ്തു
പാപ്പിനിശ്ശേരി : സമഗ്ര ശിക്ഷാ കേരളം പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം ചെയ്തു. കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ. സരിക പി അധ്യക്ഷത വഹിച്ചു. കോഴിവളർത്തലിനെ കുറിച്ചുള്ള ക്ലാസിന് ഐവിഎ കണ്ണൂർ താലൂക്ക്പ്രസിഡണ്ട് ഡോ. സവിത എം കെ നേതൃത്വം നൽകി. മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം,സീനിയർ വെറ്ററിനറി സർജ്ജൻ ഡോ അനിൽകുമാർ ഇ,ബി ആർ സി ട്രെയിനർ സന്തോഷ് എ,ബി ആർ സി സ്പെഷ്യൽ എഡ്യുക്കേറ്റർ മീര പി ടി എന്നിവർ സംസാരിച്ചു.