CITU അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി
കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് CITU അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി. എക്കാൽ മെഡിക്കൽ കോളജ് സ്റ്റോപ്പിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ച് മെഡിക്കൽ കോളേജ് പരിസരത്ത് സമാപിച്ചു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, തൊഴിലാളികൾ ക്ക് PF,ESI നടപ്പിലാക്കുക യൂനിയൻ പ്രവർത്തകർ ക്ക് എതിരായ പ്രതികാര നടപടി അവസാനി പ്പിക്കുക, യോഗ്യത ഇല്ലാത്തവരെ സ്റ്റാഫ് നഴ്സ് ഡ്യൂട്ടിയിൽ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സർവ്വീസ് സർട്ടിഫിക്കറ്റ് അനുവദിക്കുക, ബോണസ്സ് അനുവദിക്കുക, യൂനിഫോം അലവൻസ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. CITU കണ്ണൂർ ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ബാബുരാജ്അധ്യക്ഷത വഹിച്ചു. പി പി അശോകൻസ്വാഗതം പറഞ്ഞു. പി ഹരീന്ദ്രൻ, കെ അശോകൻ, വി.വി ബാലകൃഷ്ണൻ, എം കെ ബാബു, കെ ദാമോദരൻ, പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു