മഴ പെയ്തതോടെ ജലസമൃദ്ധിയിൽ മാടായിപ്പാറയിലെ ജലാശയങ്ങൾ കുളിർമയുളള കാഴ്ചയാണ്
കണ്ണൂർ : മഴ പെയ്തതോടെ ജലസമൃദ്ധിയി ൽ മാടായിപ്പാറയിലെ ജലാശയങ്ങൾ. ഇവിടെ എത്തുന്ന സഞ്ചാരികൾ കൾക്ക് ഇത് കുളിർമയുളള കാഴ്ചയാണ്. ശക്തമായ ചൂടിൽ കരിഞ്ഞുണങ്ങിയ മാടായിപ്പാറയിൽ മഴ പെയ്തതോടെ പച്ചപുതച്ച് തുടങ്ങിയിരി ക്കുന്നു. വറ്റിവരണ്ടജലാശയങ്ങൾ നിറഞ്ഞ് കഴിഞ്ഞു. ചെറുതും വലുതുമായ അനകം ചെറു അരുവികളും കുളങ്ങളും കിണറുക ളും ഉണ്ട് ഇവിടെ. മാടായിപ്പാറയിൽ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ ഇത്തവണ നേരത്തെ തന്നെ ജലസമൃദ്ധിയിലായികഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പാറയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ജൂതക്കുളം, മാടായികോളജിന് സമീപത്തുള്ള ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന പാറക്കുളം, മാടായി ക്കാവിന് സമീപത്തെ പാറക്കുളങ്ങൾ, ഒരിക്കലും വറ്റാത്ത വടുകുന്ദ തടാകം എന്നിവ ഉൾപ്പെടെയുള്ളവ പാറയിലെ ജലസമൃദ്ധിയുടെ നേർക്കാഴ്ചയാണ്.
ജൂതക്കിണറുകൾ ഉൾപ്പടെ വേനലിലും വറ്റാത്ത ഒട്ടേറെ കി ണറുകളും പാറയിൽ ഉണ്ട്. മഴ ശക്തമായാൽ പാറയിൽ നിന്ന് താഴ്വാരത്തേക്കുള്ള വെളളച്ചാട്ടങ്ങളും കാണാം. ഇത്തരത്തിൽ പാറയിലെ വിവിധ ഭാഗങ്ങളിലായി ഒമ്പതോളം വെളളച്ചാട്ടങ്ങൾ ഉണ്ട്. നല്ലൊരു ജലസംഭരണിയായ മാ ടായിപ്പാറ കാലവർഷത്തിൽ 270 കോടി ലീറ്റർ വെള്ളമാണ് സംഭരി ക്കുന്നതെന്നാണ് ഇതേ കുറിച്ച് പഠനം നടത്തിയ പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഏറെ മനോഹരമായ കാഴ്ചയാണ് മാടായിപ്പാറയി ൽ ഉള്ളത് എന്ന് സഞ്ചാരികളും പറയുന്നു. മഴ പെയ്ത നിറഞ്ഞ മാടായിപ്പാറയിലെ ജലാശയങ്ങൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങി.