തീപിടിച്ച കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായി കണ്ണൂർ അഴിക്കൽ പോർട്ട്
കണ്ണൂർ : അറബിക്കടലിൽ തീപിടിച്ച കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായി കണ്ണൂർ അഴിക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പി കെ അരുൺ കുമാർ. കടലിൽ വെച്ച് തന്നെ കണ്ടെയ്നറുകൾ എടുക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. തെക്ക് കിഴക്കൻ കണ്ടയ്നറുകൾ മേഖലയിലേക്ക് ഒഴുകി എത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, എറണാകുളം ജില്ലകളുടെടെ തീരങ്ങളിൽ അടിയാൻ സാധ്യത ഉണ്ട് രക്ഷാപ്രവർ ത്തനങ്ങൾ അവലോകനം ചെയ്യാൻ വിവിധ ടീമുകളുടെ സംയുക്ത യോഗം ചേരുമെന്നും പോർട്ട് ഓഫീസർ വാർത്താലേഖകരോട് പറഞ്ഞു.