കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേര് നീന്തി രക്ഷപ്പെട്ടു
കണ്ണൂർ : കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. രാമന്തളി പാലക്കോട് കടലില്‍ വെച്ചാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ആറരയോടെ അഴിമുഖം ഭാഗത്തായിരുന്ന അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.