ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖലാ നിയമപഠന ശിബിരം മഹാത്മാ മന്ദിരത്തില്‍ സംഘടിപ്പിച്ചു
കണ്ണൂർ : ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലാ നിയമപഠന ശിബിരം മഹാത്മാ മന്ദിരത്തില്‍ സംഘടിപ്പിച്ചു. ശിബിരം കേരള ഹൈക്കോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത് ഉദ്ഘാടനം ചെയ്തു
അഭിഭാഷക പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി. സന്ദീപ് കുമാര്‍, അഡ്വ. സി. ദീപക്, അഡ്വ. കെ.കെ. ബാലറാം, അഡ്വ. കസ്തൂരി ദേവന് തുടങ്ങിയവർ സംസാരിച്ചു. ഭാരതീയ നാഗരിക്ക് സുരക്ഷ സംഹിത, സിവിൽ നിയമങ്ങുടെ നടപ്പാക്കൽ, എന്നീ വിഷയങ്ങളിൽ ഹൈക്കോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത്, കേരള ഹൈക്കോടതി മുൻ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ അഡ്വ പി വിജയകുമാർ ക്ലാസെടുത്തു.