യങ്ങ് മൈൻഡ്സ് ആരംഭിക്കുന്ന കിഡ്നി രോഗികൾക്ക് സഹായമെത്തിക്കൽ ചടങ്ങിൻ്റെ ഉൽഘാടനം നടന്നു
കണ്ണൂർ : യങ്ങ് മൈൻഡ്സ് ആരംഭിക്കുന്ന കിഡ്നി രോഗികൾക്ക് സഹായമെത്തി ക്കൽ ചടങ്ങിൻ്റെ ഉൽഘാടനം നടന്നു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ കണ്ണൂർ പോലിസ്സ് സൂപ്രണ്ട് കെ.വി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ഇതിൻ്റെ ഭാഗമായി നിലവിൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന പാവപ്പെട്ട കിഡ്നി രോഗികൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായവുമായിട്ടാണ് യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിൻ്റെ കണ്ണൂർ മെയിൻ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കു ന്നത്.ക്ലബ് പ്രസിഡന്റ് രാജേഷ് ഗോപാലിന്റെ അധ്യക്ഷത വഹിച്ചു.ചെയർമാൻ കെ രഞ്ജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ വ്യക്തികളെ ഇന്ത്യ ഏറിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ ആദരിച്ചു. ഡോ. വി ആർ പ്രദീപൻ, പ്രശസ്ത സംഗീതജ്ഞ ൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരെ യാണ് ചടങ്ങിൽ ആദരിച്ചത്. കിഡ്നി രോഗികൾക്കുള്ള ധനസഹായ ത്തിന്റെ വിതരണോത് ഘാടനം സംഘടയുടെ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ്, ധന്യ, സുനിൽ, സുരേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരനും സംഘവും അവതരിപ്പിച്ച വയലിൻ ഫ്യൂഷനും അരങ്ങേറി.