മാടായിക്കാവ് പൂര മഹോത്സവംത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ പൂരംകുളി ആറാട്ട് ചടങ്ങ് നടന്നു
പഴയങ്ങാടി : മാടായിക്കാവ് പൂര മഹോത്സവ ത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ പൂരംകുളി ആറാട്ട് ചടങ്ങ് നടന്നു. മാടായി പാറയിലെ വടുകുന്ദ തടാകത്തിൽ നടന്ന പൂരംകുളി ദർശിക്കാൻ പതിനായിരങ്ങൾ എത്തിച്ചേർന്നു. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളുടെ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് മാടായി തിരുവർക്കാട്ട്കാവ്. പൂരം നാളിൽ രാവിലെ 7 മണിയോടെ ദേവിയുടെ വിഗ്രഹം തെക്കിനാക്കൽ കോട്ടയിലേക്ക് എഴുന്നള്ളത്ത് നടന്നു. വാദ്യമേളത്തോടെ പരിവാരങ്ങളുമായി ആദ്യം മാടായിക്കാവി ലെത്തൽ തറയിൽ വെച്ച് ഭക്തർക്ക് ദർശനം നൽകി. തുടർന്ന് ഒന്നാം തറയ്ക്ക് സമീപം ദേവിയുടെക്ഷേത്രം ഇളയപിടാരുടെ നേതൃത്വത്തിൽ നാന്തക വാൾ പയറ്റും നടന്നു. തെക്കിനാക്കൽ കോട്ടയിൽ വെച്ച് അപ്പം എറിയൽ ചടങ്ങും നടന്നു. തുടർന്ന് വടുക്കുന്ദ ക്ഷേത്രത്തിലെത്തിയശേഷം വടുകുന്ദ തടാകത്തിൽ എത്തി പൂരംകുളി ആറാട്ട് നടക്കുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് പൂരംകുളി ആറാട്ട് കാണാൻ എത്തിയത്. തുടർന്ന് ദേവി മാടായിക്കാവിലേ ക്ക് തിരിച്ച് എഴുന്നള്ളത്ത് നടത്തുന്നു. പൂരോത്സവത്തിന്റെ ഭാഗമായി പൂരകഞ്ഞി വിതരണവും നടന്നു