സിപിഎം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
മയ്യിൽ : സിപിഎം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം മുല്ലക്കൊടി പാടിക്കുന്ന് രക്തസാക്ഷി നഗറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ ബാലകൃഷ്ണൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ സംസാരിച്ചു. 13 ലോക്കലുകളിൽ നിന്നായി 145 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുസമ്മേളനം ബുധനാഴ്ച വൈകിട്ട് 4.30ന് പറശ്ശിനിറോഡ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ സംസാരിക്കും. വൈകിട്ട് നാലിന് പാടിക്കുന്ന് സ്റ്റീൽ കമ്പിനി റോഡിന് സമീപത്തു നിന്നും ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും