പാപ്പിനിശേരി വെസ്റ്റ് പുതിയകാവിന് സമീപം സംഘടിപ്പിച്ച വനിതാ സംഗമം കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു
പാപ്പിനിശ്ശേരി : സിപിഐ എം പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പാപ്പിനിശേരി വെസ്റ്റ് പുതിയകാവിന് സമീപം സംഘടിപ്പിച്ച വനിതാ സംഗമം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു. കെ യു സുനിത. അധ്യക്ഷയായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, എ മാധവി, എം ശ്യാമള, ടി സുനീതി, എ വി സുശീല എന്നിവർ സംസാരിച്ചു.