പാനിച്ചിക്കണ്ടി കുടുംബ സംഗമം മുഴപ്പാല മർഹൂമത്ത് ആയിഷ നഗറിൽ വെച്ച് നടന്നു
കണ്ണൂർ : പാനിച്ചിക്കണ്ടി കുടുംബ സംഗമം മുഴപ്പാല മർഹൂമത്ത് ആയിഷ നഗറിൽ വെച്ച് നടന്നു. ഡോ:അബ്ദുൾഖഫൂർ ഉദ്ഘാടനം ചെയ്തു. ടി.എം. നിസാമുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ.എം സ്വാദിഖ്, മൂസ്സ ഹാജി പാനിച്ചിക്കണ്ടി, ടി.സി. അബ്ദുൾ റസാഖ്, അബ്ദുറഹിമാൻ മിസ്ബാഹി കല്ലായി, അബ്ദുള്ളക്കുട്ടി ചെമ്പിലോട്, റംഷാദ് മാസ്റ്റർ ആഡൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഡോ : അബ്ദുൾ ഗഫൂർ കുടുംബത്തിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു. ചക്കരക്കൽ എസ്.എച്ച്.ഒ. എം.പി.ആസാദ് വിവിധമേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. മോട്ടിവിവേഷൻ സ്പീക്കർ അഡ്വ: ലിഷ്മ മുഹമ്മദലി മോട്ടിവേഷൻ ക്ലാസ് എടുത്തു. ഫോട്ടോ സെക്ഷൻ, കുട്ടികളുടെ കലാമത്സരങ്ങൾ, അംഗങ്ങളുടെ വിനോദ പരിപാടികൾ, എന്നിവയും നടന്നു