ഇരിക്കൂർ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഉസ്താദുമാർക്ക് പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ : ഇരിക്കൂർ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഉസ്താദുമാർക്ക് പരിപാടി സംഘടിപ്പിച്ചു. ഇരിക്കൂർ ദാറുൽ ഫത്ഹിൽ നടന്ന പരിപാടി എസ് വൈ എസ് സെക്രട്ടറി ആർ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് അബ്ദുസത്താർ അഹ്സനി അധ്യക്ഷത വഹിച്ചു. എ.പി.മുഹമ്മദ് കുഞ്ഞിഹാജി, ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി യുഎഇ വൈസ് പ്രസിഡൻ്റ്മാരായ കെ.റഹീസ്, നദീർ ഇബ്രാഹിം, ടി.സി.ഹാഷിം ഹാജി എന്നിവർ മുഖ്യാതിഥികളായി കെ.പി.എ റഹീം മുസ്ലിയാർ,ഇസ്മാഈൽ, സി.എച്ച്. ശറഫുദ്ധീൻ, ഹുസ്നി മുബാറക്, ശഫീഖ് സുൽത്താനി, സയ്യിദ് സഅദ് തങ്ങൾ, മുഹമ്മദ് സഖാഫി എന്നിവർ പ്രസംഗിച്ചു