സ്റ്റുഡൻസ് പോലീസ് കേഡറ്റ് 2024-25 ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു
കണ്ണൂർ : കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ, ഇ.എം.എസ്.എസ്. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പാപ്പിനിശ്ശേരി, സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ എളയാവൂർ, മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് 2024-25 ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സിറ്റി പോലീസ് കമ്മീഷണർ നിഥിൻ രാജ് സല്യൂട്ട് സ്വീകരിച്ചു. കണ്ണൂർ സിറ്റി അസി: ഡിസ്ട്രിക്ക് നോഡൽ ഓഫീസർ കെ. രാജേഷ്, പോലീസ് ഇൻസ്പെക്ടർമാരായ ടി.പി.സുമേഷ്, എം.അനിൽ, തുടങ്ങിയവർ സല്യൂട്ട് സ്യൂകരിച്ചു. പ്രിൻസിപ്പാൾ കെ.ടി. റീന ഭാസ്കർ, ഹെഡ്മാസ്റ്റർ കെ.വി. മനോജ്, പി.ടി.എ. പ്രസിഡന്റ് കെ. സുനിൽ, ടി.പി. ഫൈസാബി, പി.പി. സുബൈർ, ശരത്ത് പ്രഭാത്, ടി.ടി. രഞ്ജിത്ത്, കെ.പി. അബുറഹ്മാൻ, എ.കെ. ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു