കുറ്റിയേരി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
തളിപ്പറമ്പ : കുറ്റിയേരി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂരിലെ ടി.കെ മെഹറൂഫ് (27) ആണ് കണ്ടെത്തിയത്. കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്താണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പരാതി നൽകിയിട്ടും പൊലിസ് അന്വേഷിക്കാനെത്തിയില്ലെന്ന് ആരോപിച്ചു നാട്ടുകാർ തടഞ്ഞു. പുഴയിൽ കണ്ടെത്തിയ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. പൊലിസിനെതിരെ നടപടിയെടുക്ക ണമെന്ന് നാട്ടുകാരുടെ ആവശ്യം.