പട്ടുവം ഗ്രാമപഞ്ചായത്ത് പട്ടുവം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പാപ് സ്മിയർ പരിശോധന നടത്തി
പട്ടുവം : പട്ടുവം ഗ്രാമപഞ്ചായത്ത്, പട്ടുവം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് പാപ് സ്മിയർ പരിശോധ നയുടെ ഉദ്ഘാടനം നടന്നു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗർഭാശയമുഖത്തെ അർബുദങ്ങളടക്കം പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധനയാണ് പാപ് സ്മിയർ പരിശോധന. വേദന രഹിതമായ പരിശോധനയാണ് പാപ്പ് ടെസ്റ്റ്.30 വയസ്സ് മുതൽ 59 വയസ്സ് വരെ ഉള്ള സ്ത്രീകൾക്കു വേണ്ടിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. മാസത്തിൽ എല്ലാ രണ്ടാമത്തെ ചൊവ്വാഴ്ചയും ഇവിടെ പരിശോധന നടക്കും. സംസ്ഥാനത്തു ആദ്യമാണ് ഒരു ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഈ ടെസ്റ്റ് നടത്തുന്നത് ചടങ്ങിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ പി കെ വിശിഷ്ടാതിഥി ആയി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി രാജൻ,സീനത്ത് മഠത്തിൽ,പട്ടുവം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. രശ്മി മാത്യു, മുള്ളൂൽ ജനകീയ ആരോഗ്യകേന്ദ്രം ജെ പി എച്ച് എൻ രാജശ്രീരാജ്, സുകുമാരി, സുനിത, ഡോ.അരുൺ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.