മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിൽ സ്ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം പ്രവർത്തിച്ച രണ്ട് പേർ കസ്റ്റഡിയിൽ
കണ്ണൂർ : മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിൽ സ്ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം പ്രവർത്തിച്ച രണ്ട് പേർ കസ്റ്റഡിയിൽ. കണ്ണാടിപ്പറമ്പ്, മയ്യിൽ സ്വദേശികളായ 18 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികളാണ് മയ്യിൽ പോലീസിൻ്റെ പിടിയിലായത് അശ്ലീല ആംഗ്യം കാട്ടി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം അർജ്ജുൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.