രാമന്തളി വടക്കുമ്പാട് പള്ളിക്കതോടിന് സമീപം ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു
പയ്യന്നൂര്‍ : ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. രാമന്തളി വടക്കുമ്പാട് പള്ളിക്കതോടിന് സമീപത്തെ കലശക്കാരത്തി സരസ്വതിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടസമയത്ത് സരസ്വതിയും കുടുംബവും വീട്ടിലില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. വിവരമറിഞ്ഞ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.