മത്സ്യവിതരണ തൊഴിലാളികളോടുള്ള അവഗണന; കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് എസ്.ടി.യു ജില്ലാ ഭാരവാഹികൾ
കണ്ണൂർ : സംസ്ഥാനത്തെ മത്സ്യവിതരണ തൊഴിലാളികളോടുള്ള അവഗണയ്ക്കെ തിരെ 25 ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് എസ്.ടി.യു ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വർഷത്തിൽ 340 രൂപ അടയ്ക്കുന്നത് 600 രൂപയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, മൊത്ത മത്സ്യമാർക്കറ്റിൽ നിന്നും ചെറുകിട വിതരണക്കാർ വാങ്ങുന്ന മത്സ്യത്തിൻ്റെ തൂക്കക്കുറവ് പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടുക, തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസസഹായമായ ലപ്സം ഗ്രാൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. കലക്ടറേറ്റിന് മുൻപിൽ നടക്കുന്ന ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും വാർത്ത സമ്മേളനത്തിൽ എസ്.ടിയു ജില്ലാ പ്രസിഡൻ്റ് ആലിക്കുഞ്ഞി, സാഹിർ പാലക്കൽ, കബീർ ബക്കളം, പി.കെ ഖമറുദ്ദീൻ എന്നിവർ പങ്കെടുത്തു.