കണ്ണൂർ റവന്യു ജില്ല ശാസ്ത്ര, ഗണിത , സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി മേള 24,25 തീയ്യതികളിൽ നടത്തും
കണ്ണൂർ : കണ്ണൂർ റവന്യു ജില്ല ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി മേള 24, 25 തീയ്യതികളിൽ കണ്ണൂരിലെ വിവിധ വേദികളിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രമേള, ശാസ്ത്ര നാടകം സെൻ്റ് തെരെസാസ് എച്ച്.എസ്. എസ്, ഗണിത ശാസ്ത്രമേള സെൻ്റ് മൈക്കിൾസ് എ.എച്ച് എസ്.എസ്, സാമുഹ്യ ശാസ്ത്രമേള പയ്യാമ്പലം ഗേൾസ് എച്ച്.എസ്.എസ്,ഐ ടി മേള സെൻ്റ് മൈക്കിൾസ് എ ഐ.എച്ച്. എസ് എസ് എന്നിവയാണ് വേദികൾ. പങ്കെടുക്കുന്ന ശാസ്ത്ര വിദ്യാർത്ഥികൾക്ക് കണ്ണൂർ മുൻസിപ്പൽ എച്ച്.എസ്.എസ് സ്കൂളിൽ ഭക്ഷണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, മേഖല ഉപഡയറക്ടർ ആർ. രാജേഷ് കുമാർ, പബ്ളിസിറ്റി കൺവീനർ കെ.ഇസ്മയിൽ, പ്രോഗ്രം കൺവീനർ കെ. രജ്ഞിത്ത് എന്നിവർ പങ്കെടുത്തു.