ഇരിട്ടിയിൽ കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി
ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പയഞ്ചേരി മുക്കിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി .കഴിഞ്ഞ ദിവസമാണ് വീർപ്പാട് സ്വദേശിനിക്ക് വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും സ്വർണ്ണ പാദസരം കളഞ്ഞ് കിട്ടുന്നത്. അവർ ഇരിട്ടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഉടമസ്ഥ വള്ളിത്തോട് സ്വദേശിനി ഷിബി പോലീസ് സ്റ്റേഷനിൽ എത്തി പാദസരം കൈപ്പറ്റി.