യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിലെ ഖരമാലിന്യ നീക്കത്തിൽ അഴിമതിയെന്ന് എംവി ജയരാജൻ
കണ്ണൂർ : യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിലെ ഖരമാലിന്യ നീക്കത്തിൽ അഴിമതിയെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സി എ ജി റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിത്താതെ യാണ് ടെണ്ടർ നൽകിയത്. കരാറേറ്റെടുത്ത കമ്പനിക്ക് 86 ലക്ഷം നൽകേണ്ടതിന് പകരം 2.63 കോടി രൂപയാണ് നൽകിയതെന്നും ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും എം വി ജയരാജൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.