ചക്കരക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെയും ഒളിംബിക്ക് കോർണറിൻ്റെയും ഉദ്ഘാടനം നടന്നു
കണ്ണൂർ : ചക്കരക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെയും ഒളിംബിക്ക് കോർണറിൻ്റെയും ഉദ്ഘാടനം സ്കൂളിൽ വെച്ച് നടന്നു. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പ്രിയപ്രമോദ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര റഫറി ടി.വി. അരുണാചലം മുഖ്യാതിഥിയായി. കായിക അധ്യാപകൻ എം.ടി.മുരളീധരൻ, ശ്രീജാമഠത്തിൽ, അധ്യാപികമാരായ സി.പി. പ്രിയ, എൻ.കെ. മായ തുടങ്ങിയവർ സംസാരിച്ചു