വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ നോർത്ത് ഉപജില്ല കമ്മിറ്റി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു
കണ്ണൂർ : വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ നോർത്ത് ഉപജില്ല കമ്മിറ്റി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ കണ്ണൂർ ഗവൺമെൻറ് ടി ടി ഐ മെന്നിൽ വെച്ച് നടന്ന സെമിനാർ ബി പി സി കെ സി സുധീർ ഉദ്ഘാടനം ചെയ്തു. ടിടിഐ പ്രിൻസിപ്പാൾ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .അഭിലാഷ്, മധു, നിഷ റാണി, സുരേഷ് ,വിജയശ്രീ, ഹാഷ് തുടങ്ങിയവർ സംസാരിച്ചു