
ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനുള്ള നാട്ടുകാരുടെ പരിശ്രമത്തിൽ പങ്കാളിയായി മുത്തപ്പനും
കണ്ണൂർ : ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനുള്ള നാട്ടുകാരുടെ പരിശ്രമത്തിൽ പങ്കാളിയായി മുത്തപ്പനും. ഹൃദയസംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിലാണ് പ്രാപ്പോയിലെ എ ജി ഷുഹൈബ്. നാട്ടുകാരുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പണം ശേഖരിക്കുന്നതിനിടയി ലാണ് മുത്തപ്പൻ വെള്ളാട്ടം തൊഴുതുവരവ് മുഴുവൻ ചികിത്സാസഹായത്തിന് നൽകിയത്. ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ കെട്ടിയാടിയത്. മുത്തപ്പൻ തെയ്യം തന്നെയാണ് മഹല്ല് കമ്മറ്റി ഭാരവാഹികൾ ക്കും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾക്കും പണം കൈമാറിയത്. “ഒരു പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാണ് സേവനം. അതിലേക്കായി മുത്തപ്പന്റെ വകയും, അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, എത്രയായാലും സന്തോഷത്തോടെ സ്വീകരിക്കുക’ എന്ന് പറഞ്ഞാണ് മുത്തപ്പൻ സഹായ ധനം കൈമാറിയത്. ചെറുപുഴയിലെ ഷുഹൈബിൻ്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപയാണ് വേണ്ടത്.